വണ്ണാത്തിക്കടവ് പാലം ഇന്ന് നാടിന് സമര്‍പ്പിക്കും

60 വര്‍ഷത്തോളം പഴക്കമുള്ള ഒറ്റവരിപ്പാലത്തില്‍ നിന്നും കണ്ണൂര്‍ ജില്ലയിലെ പിലാത്തറ – മാതമംഗലം റോഡിന് മോചനമാവുകയാണ്.

കല്ല്യാശ്ശേരി മണ്ഡലത്തിലെ പിലാത്തറ – മാതമംഗലം റോഡില്‍ നിര്‍മ്മിച്ച വണ്ണാത്തിക്കടവ് പാലം ഇന്ന് നാടിന് സമര്‍പ്പിക്കും.
പുതിയപാലം വേണമെന്ന ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാവുന്നത്
കളിയാട്ടം എന്ന സിനിമയില്‍ കൈതപ്രം ദാമോദരൻ രചിച്ച പ്രശസ്തമായ “വണ്ണാത്തിപ്പുഴയുടെ തീരത്ത്” എന്ന ഗാനം മൂളാത്തവർ കുറവായിരിക്കും. ആ വണ്ണാത്തിപ്പുഴയ്ക്ക് കുറുകെ പുതുതായി പണി കഴിപ്പിച്ച പാലമാണ് ഇന്ന് നാടിന് സമര്‍പ്പിക്കുന്നത്.

വണ്ണാത്തികടവ് പുതിയ പാലത്തിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് ഉച്ചക്ക് 2.30 ന് നിർവഹിക്കും.

140 മീറ്റർ നീളവും 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിച്ചത്. ഇരുഭാഗത്തും 1.5 മീറ്റർ വീതിയിൽ ഫുട്പാത്തും നിർമ്മിച്ചു.
ചന്തപ്പുര ഭാഗത്ത് 320 മീറ്റർ നീളത്തിലും മാതമംഗലം ഭാഗത്ത് 60 മിറ്റർ നീളത്തിലും അപ്രോച്ച് റോഡും മെക്കാഡം ടാറിംങ്ങും ചെയ്തിട്ടുണ്ട്.

നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 8.49 കോടി രൂപയാണ് പാലം നിർമ്മാണത്തിന് സർക്കാർ അനുവദിച്ചത്.