വനമിത്ര അവാർഡ്: അപേക്ഷ ക്ഷണിച്ചു

കേരള വനം-വന്യജീവി വകുപ്പ് ‘വനമിത്ര 2022-23’ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അതത് പ്രദേശങ്ങളിൽ ജൈവവൈവിധ്യം നിലനിർത്താനും (കാർഷിക ജൈവവൈവിധ്യം അടക്കം), കാവ്, കണ്ടൽ വനം, ഔഷധ സസ്യങ്ങൾ തുടങ്ങിയവ സംരക്ഷിക്കാനും സ്തുത്യർഹവും നിസ്വാർഥവുമായ സംഭാവനകൾ നൽകിയ വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാരിതര സംഘടനകൾ, കൃഷിക്കാർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. പുരസ്‌കാരത്തിന് അർഹരാകുന്നവർക്ക് ഓരോ ജില്ലയിൽ നിന്നും 25000 രൂപയുടെ ക്യാഷ് അവാർഡും ഫലകവുമാണ് നൽകുക. കണ്ണൂർ ജില്ലയിലെ അപേക്ഷകർ അവാർഡിനുള്ള അർഹത സാധൂകരിക്കുന്ന കുറിപ്പും ഫോട്ടോകളും സഹിതം അപേക്ഷ ജൂലൈ 30 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി കണ്ണൂർ കണ്ണോത്തുംചാലിലുള്ള സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0497 2705105.