വനിതകൾക്കായി തൊഴിൽ മേള

വനിതകൾക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരം ഒരുക്കുന്നതിനായി തൊഴിൽ മേള നടത്തും. 25-ന് രാവിലെ 8 മണി മുതൽ തോട്ടട ഗവ. പോളിടെക്നിക് കോളേജിലാണ് മേള. കേരള നോളജ് ഇക്കണോമി മിഷനും ജില്ലാ പഞ്ചായത്തും കുടുംബശ്രീയും ചേർന്നാണ് പരിപാടി നടത്തുന്നത്.

ഡിജിറ്റൽ വർക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ വഴി രജിസ്റ്റർ ചെയ്താണ് പങ്കെടുക്കേണ്ടത്. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന്‌ ഡി.ഡബ്ല്യു.എം.എസ്. ആപ്പ് ഇൻസ്റ്റാൾ ചെയ്ത് രജിസ്റ്റർ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനുമുണ്ടാകും. തൊഴിൽ ദാതാക്കൾക്ക് kshreekdisc.knr@gmail.com എന്ന ഇ-മെയിലും ഉദ്യോഗാർഥികൾക്ക് അതത് തദ്ദേശ സ്ഥാപനങ്ങളിലെ കുടുംബശ്രീ ഓഫീസിലെ കമ്യൂണിറ്റി അംബാസഡർമാരുമായും ബന്ധപ്പെടാം.