വനിതാ ഐ ടി ഐ അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ. വനിത ഐ ടി ഐയിൽ കേന്ദ്ര ഗവ. അംഗീകാരമുള്ള എൻ സി വി റ്റി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി, സിസ്റ്റം മെയിന്റനൻസ് എന്നീ ട്രേഡിലേക്കും ഒരു വർഷത്തെ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി എന്നീ ട്രേഡുകളിലേക്കുമാണ് പ്രവേശനം. വിവിധ വിഭാഗങ്ങൾക്കുള്ള സംവരണത്തിന് പുറമെ മുന്നോക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ലഭിക്കും. https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയ്യതി ജൂലൈ 30ന് വൈകീട്ട് 5 മണിക്കകം. ഫോൺ: 04972835987