വനിതാ ഐ ടി ഐ രണ്ടാം സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ ഗവ. വനിത ഐ ടി ഐ പ്രവേശനത്തിനുള്ള രണ്ടാം സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇൻഡക്‌സ് മാർക്ക്: ജനറൽ/ഈഴവ/ഒ ബി എച്ച് /മുസ്‌ലിം 225 മാർക്ക് വരെ. എസ് സി 200 മാർക്ക് വരെ. എസ് ടി 215 മാർക്ക് വരെ. ഒ ബി എക്‌സ് 120 മാർക്ക് വരെ. എൽ സി 180 മാർക്ക് വരെ. ലിസ്റ്റ് ജാലകം പോർട്ടലിൽ ലഭ്യമാണ്. ഇന്റർവ്യൂ ആഗസ്റ്റ് 30 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക്. തിരഞ്ഞെടുക്കപ്പെട്ടവർ രക്ഷിതാവിനൊപ്പം ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, അവയുടെ കോപ്പി, ടിസി, ഫോട്ടോ സഹിതം ഗവ. വനിത ഐ ടി ഐയിൽ അന്നേ ദിവസം ഹാജരാവണം