വയലാര്‍ ഗാനാലാപന മല്‍സരം ഇന്ന് (28-10-20) തുടങ്ങും

കണ്ണൂര്‍ : കലാസാംസ്‌കാരിക പ്രവര്‍ത്തക സംഘവും എപിജെ അബ്ദുള്‍ കലാം ലൈബ്രറിയും സംഘടിപ്പിക്കുന്ന വയലാര്‍ ഗാനാലാപന മല്‍സരം ബുധനാഴ്ച തുടങ്ങും
. വൈകീട്ട് ഏഴിന് വയലാര്‍ അനുസ്മരണം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തലശേരി താലുക്ക് തല ഗാനാലാപനം നടക്കും. വ്യാഴാഴ്ച കണ്ണൂര്‍ താലുക്ക്, വെള്ളിയാഴ്ച പയ്യന്നൂര്‍ താലുക്ക്, ശനിയാഴ്ച തളിപറമ്പ് താലുക്ക്, 1ന് ഇരിട്ടി താലുക്ക് 2ന് മറ്റ് ജില്ലകളിലുള്ളവര്‍ എന്നിങ്ങനെയാണ് മല്‍സരം. താലുക്ക് തലത്തില്‍ നിന്ന് ആദ്യ അഞ്ച് സ്ഥാനം നേടുന്നവരെ പങ്കെടുപ്പിച്ചുള്ള ജില്ലാ മല്‍സരം 3ന് നടക്കും. വിവിധ താലുക്കുകളില്‍ നിന്നായി ഇരുനൂറിലേറെ പേര്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. ബുധനാഴ്ച 12 മണിക്ക് രജിസ്‌ട്രേഷന്‍ അവസാനിക്കും

Leave a Reply

Your email address will not be published. Required fields are marked *