വയലാര്‍ രാമവര്‍മ്മയുടെ മകള്‍ സിന്ധു അന്തരിച്ചു

ചാലക്കുടി: വയലാർ രാമവർമ്മയുടെ ഇളയ മകൾ സിന്ധു (53) അന്തരിച്ചു. ചാലക്കുടി പാലസ് റോഡിൽ ലായത്തിൽ മഠം കൃഷ്ണകുമാറിന്റെ ഭാര്യയാണ്.

മകൾ : മീനാക്ഷി (ഗവേഷണ വിദ്യാർത്ഥി). ദീർഘ കാലമായി അർബുദം ബാധിച്ചു ചികിത്സയിൽ ആയിരുന്നു. മരണശേഷം നടന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.