വയോജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍

വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനായി ചെയ്യുന്നതിന് വയോജനങ്ങള്‍ക്കായി ജില്ലയില്‍ വാക്‌സിനേഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കിടപ്പുരോഗികള്‍ ഉള്‍പ്പെടെ സ്വന്തമായി വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കാത്ത വയോജനങ്ങള്‍ക്ക് 0497 2831240 എന്ന നമ്പറില്‍ വിളിച്ച് പ്രവൃത്തി സമയങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.