വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ജനമുന്നേറ്റ ജാഥയ്ക്കൊരുങ്ങി സിപിഎം.

തിരുവനന്തപുരം : കേന്ദ്രത്തിന്റെയും ആര്‍എസ്‌എസിന്റെയും വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ജനമുന്നേറ്റ ജാഥയ്ക്കൊരുങ്ങി സിപിഎം.
ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച്‌ 18 വരെയാണ് എം വി ഗോവിന്ദന്‍ നയിക്കുന്ന ജനമുന്നേറ്റ ജാഥ നടക്കുക. കാസര്‍കോട്ട് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്നതാണ് ജാഥ. കേന്ദ്ര സര്‍ക്കാറിന്റേയും ആര്‍എസിഎസിന്റേയും വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ജനമുന്നേറ്റം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സിഎസ് സുജാത, പി കെ ബിജു, എം സ്വരാജ്, കെ ടി ജലീല്‍ എന്നിവരാണ് ജാഥ അംഗങ്ങള്‍.