വലിയ തോതിലുള്ള ടൂറിസം സാധ്യതയുള്ള സംസ്ഥാനമാണ് കേരളാമെന്നു മുഖ്യമന്ത്രി

വലിയ തോതിലുള്ള ടൂറിസം സാധ്യതയുള്ള സംസ്ഥാനമാണ് കേരളാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും ന്യൂ മാഹി ബോട്ട് ടെർമിനൽ ആൻ്റ് വാക്ക് വേ ഉദ്ഘാടനവും നിർവ്വഹിച്ചു  സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

കൊവിഡ് പ്രതിസന്ധി സമയത്തും പ്രധാന വരുമാന സ്രോതസ്സ് എന്ന നിലയിലാണ് ടൂറിസം കേന്ദ്രങ്ങൾ തുറന്നു നൽകിയത്. ഉത്തരവാദിത്ത ടൂറിസം യഥാർത്ഥമാക്കിയതോടെ
ഓരോ ടൂറിസം കേന്ദ്രത്തിലെയും ജനങ്ങൾക്ക് പ്രാദേശികമായി പദ്ധതികളുടെ പ്രയോജനം ലഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ കേരളത്തിന്റെ പൊതുസ്വത്തുക്കളായ മണ്ണ്, ജലം, പൈതൃകം, കലാരൂപങ്ങൾ തുടങ്ങിയവയാണ് ടൂറിസം ആകർഷണ കേന്ദ്രങ്ങൾ ആക്കി മാറ്റിയത് ഇപ്പോഴത്തെ സാഹചര്യം മോശമാണെങ്കിലും നിരാശപ്പെടേണ്ടതില്ല എന്നും പുതിയ കുതിപ്പുകൾക്കുള്ള സമയമായി വേണം ഇതിനെ കാണുവാൻ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ചരിത്രവും സംസ്കാരവും പൈതൃകവും സമ്മേളിക്കുന്ന തലശ്ശേരിയുടെ ടൂറിസം സാധ്യതകൾ സഞ്ചാരികൾക്കു മുന്നിൽ പരിചയപ്പെടുത്താനും ഈ പ്രദേശത്തിന് പൈതൃക സ്വത്തുക്കൾ സംരക്ഷിക്കാനുമായി ഉ സംസ്ഥാനസർക്കാർ വിനോദസഞ്ചാര വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് തലശ്ശേരി പൈതൃക ടൂറിസം പദ്ധതി.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ  ഗുണ്ടർട്ട് ബംഗ്ലാവ് നവീകരണം, പഴയ ഫയർ ടാങ്കും പെർഫോമൻസ് കേന്ദ്രവും പുതുക്കിപ്പണിയൽ, പിയർ റോഡ് സൗന്ദര്യവത്കരണം എന്നീ മൂന്നു പദ്ധതികളാണ് പൂർത്തിയാക്കിയത്.

ഗുണ്ടർട്ട് ബംഗ്ലാവ് സംരക്ഷണത്തിന് 2.1 കോടി രൂപയാണ് ചെലവ്. കെട്ടിട നവീകരണം, ടോയ്‌ലറ്റ് ബ്ലോക്ക്, ടിക്കറ്റ് കൗണ്ടർ, ലാൻഡ്സ്കേപ്പിങ് എന്നിവയുടെ നിർമ്മാണം എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കി. പഴയ ഫയർ ടാങ്ക് സംരക്ഷണം പെർഫോമൻസ് കേന്ദ്ര നിർമ്മാണം എന്നിവയ്ക്ക് 60.76ലക്ഷം രൂപയാണ് ചെലവ്. പവലിയൻ, ഗാലറി തെരുവിളക്ക് ഇൻറർലോക്ക് എന്നിവയാണ് നിർമ്മിച്ചത്.

പിയർ റോഡ് സംരക്ഷണത്തിനും വികസനത്തിനും ഫുഡ്‌ സ്ട്രീറ്റ്, പാർക്ക് എന്നിവയ്ക്കും 2.21 രണ്ട് കോടി രൂപയാണ് ചെലവ്. പദ്ധതിയുടെ ഭാഗമായി തെരുവുവിളക്കുകൾ,  ടോയ്‌ലറ്റ് ഇൻറർലോക്ക് അഴുക്കുചാൽ എന്നിവ നിർമ്മിച്ചു.

ന്യൂ മാഹി ബോട്ട് ടെർമിനൽ ആൻ്റ് വാക്ക് വേ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.
കണ്ണൂർ കാസർകോട് ജില്ലകളിലെ  പുഴകളേയും ജലാശയങ്ങളെയും സംയോജിപ്പിച്ച് കൊണ്ട് വിനോദ സഞ്ചാര വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന നോർത്ത് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി അഞ്ച് കോടി രൂപ ചിലവിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

രണ്ടിടത്തായി നടന്ന ഉദ്ഘാടന പരിപാടിയിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
എ എൻ ഷംസീർ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, തലശ്ശേരി നഗരസഭധ്യക്ഷ കെ എം ജമുന റാണി,  ന്യൂ മാഹി പഞ്ചായത്ത് പ്രസിഡണ്ട് എം കെ സെയ്ത്തു, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ രജിത പ്രദീപ്, കൗൺസിലർ ഫൈസൽ പുനത്തിൽ, ജനപ്രധിനിധികൾ, റവ. ഡോ റോയ്സ് മനോജ്‌ വിക്ടർ, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ പി ബാലകിരൺ തുടങ്ങിയവർ പങ്കെടുത്തു.