വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

വിഴിഞ്ഞത്ത് രൂക്ഷമായ കാറ്റിലും കടല്‍ക്ഷോഭത്തിലും വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാൾ മരിച്ചു. ഡേവിഡ്സണിന്റെ മൃതദേഹമാണ് അടിമലത്തുറയിൽനിന്നു കണ്ടെത്തിയത്. ഒരാൾ രക്ഷപ്പെട്ടു. കാണാതായ ശെൽവരാജിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പുലർച്ചെ മൂന്നിനു ശേഷം രക്ഷാപ്രവർത്തനം അവസാനിപ്പിച്ച കോസ്റ്റ്ഗാർഡ് രാവിലെ ഒൻപതിനുശേഷം വീണ്ടും തിരച്ചിൽ ആരംഭിച്ചു.