വാക്സിൻ ദൗർലഭ്യം: മൂന്നാംഘട്ട വാക്സിനേഷൻ മുടങ്ങുമെന്ന് സംസ്ഥാനങ്ങൾ

വാക്സിൻ ദൗർലഭ്യം നേരിടുന്നതിനാൽ മൂന്നാംഘട്ട വാക്സിനേഷൻ മുടങ്ങുമെന്ന് ഡൽഹി, കർണാടക, ഗോവ, മധ്യപ്രദേശ്, പഞ്ചാബ്, ജാർഖണ്ഡ്,കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ അറിയിച്ചു. 18-45 വയസിന് ഇടയിലുള്ളവർക്കുള്ള വാക്സിനേഷനാണ് നാളെമുതൽ ആരംഭിക്കുന്നത്.

ഒരു കോടി ഡോസ് വാക്സിൻ സംസ്ഥാനങ്ങളുടെ കൈവശമുണ്ടെന്നും അടുത്ത ഏതാനം ദിവസങ്ങൾക്കകം 20 ലക്ഷം വാക്സിൻ കൂടി വിതരണം ചെയ്യുമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങൾക്കായി ഇതുവരെ 16.16 കോടി ഡോസ് വാക്സിൻ സൗജന്യമായി നൽകിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.