വാക്സിനെടുത്തവര്‍ക്ക് ചികിത്സ വീടുകളില്‍ മതി- മുഖ്യമന്ത്രി
തിരുവനന്തപുരം: വാക്സിനെടുത്തവർക്ക് കോവിഡ് ബാധിച്ചാൽ വീടുകളിൽ തന്നെ ചികിത്സിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന വാർത്താ സമ്മേളത്തിലാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ ചില ക്രമീകരണങ്ങൾ വേണ്ടിവരുമെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
വാക്സിനേഷൻ കഴിഞ്ഞതിന് ശേഷം രോഗം ബാധിക്കുന്നവർ പൊതുവേ വലിയ അപകടാവസ്ഥയിലേക്ക് നീങ്ങുന്നില്ല. അതിനാൽ അത്തരം ആളുകളെ വീട്ടിൽ തന്നെ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി ചികിത്സിച്ചാൽ മതിയാകും എന്നും അദ്ദേഹം പറഞ്ഞു