വാക്-ഇൻ-ഇന്റർവ്യൂ
സർവ്വകലാശാലയുടെ താഴെ പറയുന്ന കാമ്പസുകളിൽ ആരംഭിക്കാനിരിക്കുന്ന ഹെൽത്ത് സെന്ററുകളിൽ ഡോക്ടർ, നേഴ്സ് തസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള വാക്-ഇൻ-ഇന്റർവ്യൂ ചുവടെ ചേർത്ത തീയതികളിൽ അതാത് കാമ്പസുകളിൽ വെച്ച് നടത്തുന്നതാണ്.
- മാങ്ങാട്ട്പറമ്പ് കാമ്പസ്, മാങ്ങാട്ട്പറമ്പ് – 16.09.2021
- ഡോ . ജാനകി അമ്മാൾ കാമ്പസ്, പാലയാട്, തലശ്ശേരി-16.09.2021
- സ്വാമി ആനന്ദ തീർത്ഥ് തീർത്ഥ കാമ്പസ്, പയ്യന്നൂർ – 15.09.2021.
- ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസ്, നീലേശ്വരം – 14.09.2021
- മാനന്തവാടി കാമ്പസ്, ഇടവക, വയനാട് – 15.09.2021
- താവക്കര കാമ്പസ്, കണ്ണൂർ -15.09.2021
സമയം: ഡോക്ടർ – 10.00 AM
നേഴ്സ് – 02.00 PM
തല്പരരായ ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നിശ്ചയിക്കപ്പെട്ട സമയക്രമം അനുസരിച്ച് അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. താവക്കര കാമ്പസിൽ ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ സർവ്വകലാശാല രജിസ്ട്രാർ മുമ്പാകെയും ഇതര കാമ്പസുകളിൽ ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ അതാത് കാമ്പസ് ഡയറക്ടർ മുമ്പാകെയും റിപ്പോർട്ട് ചെയ്യേണ്ടതാണ്.
വിശദ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്(www.kannuruniversity.ac.in).