വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഗ്രൂപ്പ്‌ അംഗങ്ങള്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദി ആകില്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ : വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഗ്രൂപ്പ്‌ അംഗങ്ങള്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദി ആകില്ലെന്ന് ബോംബെ ഹൈക്കോടതി. ബോംബെ ഹൈകോടതിയുടെ നാഗ്പുര്‍ ബെഞ്ചിന്റേതാണ് വിധി.

ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍വന്ന അശ്ലീല പരാമര്‍ശങ്ങളുടെ പേരില്‍ അഡ്മിനെതിരേ ഗ്രൂപ്പ് അംഗമായ സ്ത്രീയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു വിധി. അംഗങ്ങള്‍ പോസ്റ്റുചെയ്യുന്ന കാര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് അംഗീകാരം നല്‍കാന്‍ ഗ്രൂപ്പ് അഡ്മിന് കഴിയില്ലെന്ന് ജസ്റ്റിസുമാരായ സെഡ് എ. ഹഖും എം.എ. ബൊര്‍ക്കറുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാണിച്ചു.