വായു മലിനീകരണം: ലോകത്തെ 50 മോശം നഗരങ്ങളിൽ 39 ഉം ഇന്ത്യയിൽ, കേരളത്തിന് ആശ്വാസം

ദില്ലി: ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള അൻപത് നഗരങ്ങളിൽ 39 എണ്ണം ഇന്ത്യയിലെന്ന് റിപ്പോർട്ട്. സ്വിറ്റ്സർലാൻഡ് ആസ്ഥാനമായുള്ള ഐക്യു എയറിന്റെ 2022 ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. റിപ്പോർട്ട് പ്രകാരം ഇന്ത്യ ലോകത്തെ ഏറ്റവും മലിനീകരണമുള്ള എട്ടാമത്തെ രാജ്യമാണ്. 2021 ൽ ഇന്ത്യ ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്തായിരുന്നു. 
.ആഫ്രിക്കൻ രാജ്യമായ ചാഡ് ആണ് ഏറ്റവും വായു മലിനമാക്കപ്പെട്ട രാജ്യം. പാക്കിസ്ഥാൻ രാജ്യങ്ങളിൽ മൂന്നാമതാണ്. മലിനീകരണ തോത് കൂടുതലുള്ള നഗരങ്ങളിൽ ദില്ലിയെ മറികടന്ന് ഇത്തവണ ചാഡിന്റെ തലസ്ഥാനമായ ജമേന ഒന്നാമതായി. മനുഷ്യരുടെ ആരോഗ്യത്തിന് ഏറ്റവും വെല്ലുവിളി വായു മലിനീകരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.