വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കളക്ട്രേറ്റിലെത്തിയാണ് പത്രിക സമർപ്പിക്കുന്നത്. വാളയാർ പെൺകുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണയ്ക്കില്ലെന്നാണ് വിവരം. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് വാളയാർ പെൺകുട്ടികളുടെ അമ്മ തീരുമാനിച്ചത്.

മക്കൾക്ക് നീതി തേടി സംസ്ഥാനത്തുടനീളം നടത്തുന്ന യാത്ര തൃശൂരെത്തിയപ്പോഴാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കാര്യം അമ്മ വ്യക്തമാക്കിയത്. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ സമരസമിതിയുമായി ചേർന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അമ്മ വ്യക്തമാക്കിയിരുന്നു.