വാഹന പണിമുടക്ക്: നാളത്തെ എസ്.എസ്.എൽ.സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർവാഹന മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും പ്രഖ്യാപിച്ച പണിമുടക്കിനെത്തുടർന്ന് ചൊവ്വാഴ്ചത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റി. എട്ടാം തീയതിലേക്കാണ് പരീക്ഷ മാറ്റിയത്

എംജി സർവകലാശാലയും നാളത്തെ എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്.