വാർത്താ സമ്മേളനത്തിന് ടെലി പ്രോംപ്റ്റർ വാങ്ങാൻ സർക്കാർ തീരുമാനം
പി ആർ ചേമ്പറിലെ വാർത്താ സമ്മേളനത്തിന് ടെലി പ്രോംപ്റ്റർ വാങ്ങാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെയും മാറ്റ് മന്ത്രിമാർക്കും വാർത്താ സമ്മേളനത്തിനായി ടെലി പ്രോംപ്റ്റർ ഉപയോഗിക്കാം. 6,26989 രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി.
പേപ്പർ നോക്കി വായന ബുദ്ധിമുട്ടായതിനാലാണ് നടപടി. വാർത്താ സമ്മേളനം നടത്തുമ്പോൾ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പേപ്പറിൽ എഴുതി വായിക്കുന്നത് ഇതുവഴി ഒഴിവാക്കാം എന്നാണ് സർക്കാർ തീരുമാനം.