വിഎസ് സുനിൽ കുമാർ ആശുപത്രിയിൽ

തൃശൂർ:വി എസ് സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയെ തുടർന്ന് ഇന്നലെ രാത്രിയാണ് സുനിൽ കുമാറിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. രണ്ട് തവണ കൊവിഡ് ബാധിതനായിരുന്നു.കൊവിഡാനന്തര ചികിത്സക്കിടെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.


കഴിഞ്ഞ സെപ്റ്റംബർ 23നാണ് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് കഴിഞ്ഞ മാസം പകുതിയോടെ വീണ്ടും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രോഗമുക്തനായി വീട്ടിൽ തുടരുന്നതിനിടെയാണ് കടുത്ത ചുമയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്