വിക്രം ചിത്രം കോബ്രയുടെ റിലീസ് തീയതി ഇന്ന് പുറത്തുവിടും

വിക്രമും ശ്രീനിധി ഷെട്ടിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോബ്രയുടെ റിലീസ് തീയതി ഇന്ന് വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം ഇപ്പോൾ നീണ്ട പോസ്റ്റ് പ്രൊഡക്ഷൻ ഷെഡ്യൂളിലൂടെയാണ് പുരോഗമിക്കുന്നത്. മലയാളം-തമിഴ് ഫ്യൂഷനുള്ള വിവാഹഗാനമായ ‘തുമ്പി തുള്ളൽ’ എന്ന് പേരിട്ടിരിക്കുന്ന ആദ്യ സിംഗിൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താനും ചിത്രത്തിൽ നെഗറ്റീവ് റോളിൽ എത്തുന്നുണ്ട്. അജയൻറെ മുൻ ചിത്രമായ ‘ഇമൈക്കാ നൊഡിഗൽ’ പോലെ തന്നെ ‘കോബ്ര’യും ഒരു ത്രില്ലർ ചിത്രമാണ്.
.