‘വിക്രം’ പ്രൊമോഷന്റെ ഭാഗമായി കമൽ ഹാസനും ടീമും മെയ് 27 നു കൊച്ചിയിൽ

കമൽ ഹാസന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘വിക്രം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കമൽ ഹാസനും താരങ്ങളും കേരളത്തിലെത്തുന്നു. മെയ് 27നു വൈകിട്ട് 4.30നു കൊച്ചി ലുലു മാളിലാണ് പരിപാടി. കമൽഹാസനൊപ്പം ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജും മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.

വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ നടൻ സൂര്യയുടെ സാന്നിധ്യവും പ്രേക്ഷകർക്കിടയിൽ ആവേശം വർദ്ധിപ്പിക്കുന്നു.

ഷിബു തമീൻസിൻറെ നേതൃത്വത്തിൽ റിയ ഷിബുവിൻറെ എച്ച്ആർ പിക്ചേഴ്സ് ആണ് വിക്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.