ഉടുമ്പൻചോലയിൽ മന്ത്രി എം.എം. മണി തുടർച്ചയായ രണ്ടാം തവണയും വിജയമുറപ്പിച്ചു. 2016-ൽ വെറും 1109 വോട്ടിനാണ് എംഎം മണി ഉടുമ്പൻചോലയിൽനിന്ന് വിജയിച്ചത്. എന്നാൽ ഇത്തവണ വോട്ടെണ്ണൽ മൂന്നാം മണിക്കൂറിലേക്ക് കടന്നപ്പോൾ തന്നെ എംഎം മണിയുടെ ലീഡ് 17000 കടന്നു. യു.ഡി.എഫിന്റെ ഇ.എം. അഗസ്തിയാണ് ഇവിടെ രണ്ടാമത്.