വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യ ഹർജി നാളത്തേക്ക് മാറ്റി

നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. വിജയ് ബാബു വീട്ടിലെത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്ന് അതിജീവിത ഹൈക്കോടതിയെ അറിയിച്ചു. പ്രതികൾ ജാമ്യവ്യവസ്ഥകൾ തീരുമാനിക്കുന്ന സാഹചര്യം അനുവദിക്കരുതെന്നും ആവശ്യമുയർന്നിട്ടുണ്ട്.

എവിടെയായിരുന്നാലും അറസ്റ്റ് അനിവാര്യമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇടക്കാല ജാമ്യം അനുവദിക്കുന്ന വിഷയത്തിൽ നിലപാട് സ്വീകരിക്കാൻ സാവകാശം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതിനാൽ ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. കേസ് നാളത്തേക്ക് മാറ്റി. ഈ മാസം 30ൻ വിജയ് ബാബു കേരളത്തിൽ എത്തിയില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളുമെന്നും കോടതി വ്യക്തമാക്കി.