വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

യുവ നടിയെ പീഡിപ്പിച്ചുവെന്ന കേസിൽ നടൻ വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. അന്വേഷണവുമായി സഹകരിക്കണം എന്ന മുൻകൂർ ജാമ്യ ഉത്തരവിലെ നിർദേശം അനുസരിച്ചാണ് ഹാജരാകുക.

കേസ് അന്വേഷിക്കുന്ന സൗത്ത് പൊലീസ് സ്റ്റേഷൻ സി ഐ ക്ക് മുൻപാകെ ആണ് വിജയ് ബാബു ഹാജരാകേണ്ടത്.

ഇന്ന് മുതൽ ജൂലൈ 3 വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ഉണ്ടാകണം എന്നാണ് കോടതി നിർദേശം.