വിജയ് ബാബു കേസ്; നടിയിടെ വാട്ട്സ്ആപ്പ് ചാറ്റുകൾ ഹൈക്കോടതിക്ക് കൈമാറി

യുവനടിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്ന് നടി അയച്ച വാട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു അഭിഭാഷകൻ മുഖേന ഹൈക്കോടതിക്ക് കൈമാറി. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് പി ഗോപിനാഥ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് ഉച്ചയ്ക്ക് പരിഗണിക്കും. നടിയുടേത് ബ്ലാക്ക്മൈലിം​ഗ് തന്ത്രങ്ങളാണെന്നാണ് വിജയ് ബാബുവിന്റെ വാദം. 2018 മുതൽ പരാതിക്കാരിയെ എനിക്ക് വ്യക്തിപരമായി അറിയാം. പരസ്പര സമ്മതത്തോടെയാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. നിരവധി തവണ നടി പണം കടം വാങ്ങിയിട്ടുണ്ട്. സിനിമയിൽ അവസരം ലഭിക്കുന്നതിനായി നടി നിരന്തരം താനുമായി ബന്ധപ്പെട്ടിരുന്നുവെന്നും സംവിധായകൻ വെളിപ്പെടുത്തി.

വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയ് ബാബു തിങ്കളാഴ്ച രാവിലെ 9 മണിക്ക് കൊച്ചിയിലെത്തുമെന്ന് അഡ്വക്കേറ്റ് എസ് രാജീവ് കോടതിയെ അറിയിച്ചു. യാത്രാ രേഖകളുടെ പകർപ്പുകൾ നേരത്തെ കോടതിയിൽ ഹാജരാക്കിയിരുന്നു.

മാർച്ച് 16, 22 തീയതികളിൽ വിജയ് ബാബു ഹോട്ടലിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. ഏപ്രിൽ 14ൻ മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ് ഫ്ളാറ്റിൽ എത്തിയ നടി തൻറെ പുതിയ ചിത്രത്തിലെ നായികയോട് ദേഷ്യപ്പെട്ടതായി വിജയ് ബാബു പറഞ്ഞു. പൊലീസ് കേസ് ഏറ്റെടുക്കുന്നതിൻ മുമ്പ് ദുബായിൽ എത്തിയതായി സംവിധായകൻ തൻറെ അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു.