വിജയ് ബാബു കൊച്ചിയിലെത്തി; കോടതി നടപടികളിൽ വിശ്വാസമുണ്ടെന്ന് നടൻ

യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് വിദേശത്തേക്ക് കടന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു കൊച്ചിയിലെത്തി.

കോടതി നടപടികളിൽ വിശ്വാസമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണ്ണമായും സഹകരിക്കുമെന്നും വിജയ് ബാബു പറഞ്ഞു.

39 ദിവസത്തിന് ശേഷമാണ് വിജയ് ബാബു കേരളത്തിൽ തിരിച്ചെത്തിയത്. പൊലീസ് കേസെടുത്തതിൻ പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് പോയത്. അവിടെ നിന്ന് അദ്ദേഹം ജോർജിയയിലേക്ക് പോയി.