വിജിലൻസ് മേധാവി എം.ആർ.അജിത് കുമാറിനെ മാറ്റി
വിജിലൻസ് മേധാവി എം.ആർ.അജിത് കുമാറിനെ മാറ്റാൻ തീരുമാനം. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന് ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. ഐ.ജി. എച്ച്.വെങ്കിടേഷിനാണ് പകരം ചുമതല.സ്വപ്‌നാ സുരേഷ് നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയാണ് നടപടി. രഹസ്യമൊഴി നൽകിയ സ്വപ്നയെ കൊണ്ട് മൊഴി പിൻവലിപ്പിക്കാൻ ചില ഇടപെടലുകൾ വിജിലൻസ് ഡയറക്ടർ എംആർ അജിത് കുമാർ നടത്തിയെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം.