വിഡോ സെല്‍ ഇന്ന് മുതല്‍

കേരളത്തില്‍ ആദ്യമായി വിധവകള്‍ക്ക് വേണ്ടി മാത്രമായി സഹായ കേന്ദ്രം ജില്ലയില്‍ ആരംഭിക്കുന്നു. സിവില്‍ സ്റ്റേഷനിലെ വനിത ശിശു വികസന വകുപ്പ് വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസിനോട് ചേര്‍ന്ന് വിഡോ സെല്ലിന്റെ ഉദ്ഘാടനം ഇന്ന് (ജൂലൈ 16) വൈകിട്ട് നാല് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അധ്യക്ഷനാകും. വിധവകളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ ഏകോപിപ്പിക്കുന്നതിനാണ് വിഡോ സെല്‍ പ്രവര്‍ത്തിക്കുക. ആദ്യഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ വിധവകളുടെയും രജിസ്ട്രേഷന്‍, ഹെല്‍പ് ലൈന്‍ -ഹെല്‍പ് ഡെസ്‌ക് സേവനങ്ങള്‍ എന്നിവയാണ് ലക്ഷ്യം വെക്കുന്നത്. രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചാല്‍ സ്വയം തൊഴില്‍ പരിശീലനം, സൗജന്യ നിയമ സഹായം, കൗണ്‍സലിംഗ്, പോലീസ് സഹായം, പുനര്‍വിവാഹം, പുനരധിവാസം എന്നിവയും വിഡോ സെല്ലിലൂടെ വിഭാവനം ചെയ്യുന്നുണ്ട്.