വിദ്യകിരണം; 75പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം 30ന്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായുള്ള വിദ്യകിരണം പദ്ധതിയുടെ ഭാഗമായി നിർമിച്ച 75 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം 30ന് നടക്കും. വട്ടിയൂർക്കാവ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം 30ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അഞ്ച് കോടി രൂപയുടെ കിഫ്ബി ഫണ്ടുള്ള 9 സ്കൂൾ കെട്ടിടങ്ങൾ, മൂന്ന് കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടെയുള്ള 16 സ്കൂൾ കെട്ടിടങ്ങൾ, ഒരു കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടെയുള്ള 15 സ്കൂൾ കെട്ടിടങ്ങൾ, പ്ലാൻ ഫണ്ടും മറ്റ് ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച 35 സ്കൂൾ കെട്ടിടങ്ങൾ എന്നിവ ഉൾപ്പെടെ 75 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും.

ഇതിനായി ആകെ 130 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന സ്കൂൾ കെട്ടിടങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ശിവൻകുട്ടി അറിയിച്ചു.