വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് ജില്ലാ ഓഫീസില്‍ നിന്നും അംഗത്വം എടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയായി അംശാദായം അടക്കുന്ന അംഗങ്ങളുടെ മക്കള്‍ക്ക് 2022-23 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം.എസ്.എസ്എല്‍സി പാസ്സായി കേരള സര്‍ക്കാറിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ ഒക്ടോബര്‍ 31നകമോ കോഴ്‌സിന് പ്രവേശനം ലഭിച്ച് 45 ദിവസത്തിനകമോ അപേക്ഷ ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം അംഗത്വ കാര്‍ഡിന്റെ പകര്‍പ്പ്, ഇതുവരെ ക്ഷേമനിധിയില്‍ അംശാദായം അടച്ച രസീതികളുടെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, കുട്ടിയുടെ എസ്എസ്.എല്‍സി ബുക്കിന്റെ പകര്‍പ്പ്, അംഗത്തിന്റെ ബാങ്ക്പാസ്സ് ബുക്കിന്റെ പകര്‍പ്പ്, വിജയിച്ച പരീക്ഷയുടെ മാര്‍ക്ലിസ്റ്റിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. ഫോണ്‍: 0497 2970272