വിദ്യാലയങ്ങളുടെ പേര് മലയാളത്തിലും ഇംഗ്ലീഷിലും ഒരേ വലിപ്പത്തിൽ പതിക്കണം

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകാരമുള്ള അൺ എയ്ഡഡ് സ്ഥാപനങ്ങൾ ഉൾപ്പെടെ വിദ്യാലയങ്ങളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും ബോർഡ് മലയാളത്തിലും ഇംഗ്ലീഷിലും ഒരേ വലിപ്പത്തിൽ പതിക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.

കമ്യൂണിറ്റി ഹാൾ, സ്റ്റേജ്, ഓഡിറ്റോറിയം എന്നിവയുടെ പേരുകളും മലയാളത്തിലും ഇംഗ്ലീഷിലും ഒരേ വലിപ്പത്തിൽ എഴുതണം. ഔദ്യോഗിക ഭാഷ മലയാളം ആകണമെന്ന സർക്കാർ നയത്തിന്റെ ചുവടുപിടിച്ച് നേരത്തെ ഇറക്കിയ ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം.