വിദ്യാർഥിനിയുടെ ആത്മഹത്യ: വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്കൂൾ സന്ദർശിച്ചു

വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു. പോലീസും സ്കൂൾ സന്ദർശിച്ച് വിദ്യാർഥികളിൽ നിന്ന് മൊഴി എടുത്തു. നേരത്തെ ബാലാവകാശ കമ്മിഷനും അന്വേഷണം തുടങ്ങിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്തത്.