വിനയ് കുമാർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ഇന്ത്യൻ പേസർ വിനയ് കുമാർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. രാജ്യാന്തര, ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. കരിയറിൽ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. നേരത്തെ, ഇന്ത്യൻ ഓൾറൗണ്ടർ യൂസുഫ് പത്താനും ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. 2004-05 സീസണിൽഇന്ത്യയ്ക്ക് വേണ്ടി 2010-ലാണ് വിനയ് കുമാർ അരങ്ങേറ്റം കുറിച്ചത്. 2013 നവംബറിൽ അവസാന മത്സരവും കളിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി 31 ഏകദിനങ്ങളിൽ നിന്നും 38 വിക്കറ്റുകളും 9 ട്വന്റി 20 മത്സരങ്ങളിൽ നിന്നും പത്ത് വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. ആകെ ഒരു ടെസ്റ്റ് മത്സരത്തിൽ മാത്രമാണ് വിനയ് കുമാറിന് കളിക്കാൻഅവസരംലഭിച്ചത്.കർണാടകയ്ക്ക് വേണ്ടിയാണ് താരം രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി 2010-ലാണ് വിനയ് കുമാർ അരങ്ങേറ്റം കുറിച്ചത്. 2013 നവംബറിൽ അവസാന മത്സരവും കളിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 31 ഏകദിനങ്ങളിൽ നിന്നും 38 വിക്കറ്റുകളും 9 ട്വന്റി 20 മത്സരങ്ങളിൽ നിന്നും പത്ത് വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. ആകെ ഒരു ടെസ്റ്റ് മത്സരത്തിൽ മാത്രമാണ് വിനയ് കുമാറിന് കളിക്കാൻ അവസരം ലഭിച്ചത്.