വിമാനത്തിൽ സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്‌ക്ക് 30 ലക്ഷം രൂപ പിഴ
വിമാനത്തിൽ സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യ എയർലൈൻസിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ 30 ലക്ഷം രൂപ പിഴ ചുമത്തി. വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് ഏവിയേഷൻ റെഗുലേറ്റർ സസ്പെൻഡ് ചെയ്യുകയും എയർ ഇന്ത്യയുടെ ഇൻ-ഫ്ലൈറ്റ് സർവീസ് ഡയറക്ടർക്ക് 3 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. 2022 നവംബർ 26-ന് ശങ്കര് മിശ്ര എന്നയാൾ വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ വച്ച് ഒരു സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചുവെന്നതാണ് കേസ്. സംഭവസമയത്ത് മിശ്ര മദ്യലഹരിയിലായിരുന്നു. ശങ്കർ മിശ്ര ഇപ്പോൾ അറസ്റ്റിലാണ്.