വിയറ്റ്‌നാമില്‍ അപകടകാരിയായ പുതിയ കോവിഡ് വകഭേദം
വിയറ്റ്‌നാം: കൊവിഡ് വ്യാപനത്തില്‍ പുതിയ വെല്ലുവിളിയായി വീണ്ടും വൈറസിന് ജനിതകമാറ്റം. ഇന്ത്യയിലും യു കെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ വൈറസ് വിയറ്റ്നാമില്‍ കണ്ടെത്തി. വിയറ്റ്‌നാമിലെ ഗവേഷകരാണ് വൈറസിനെ തിരിച്ചറിഞ്ഞത്. വിയറ്റ്നാം ആരോഗ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു.
ഇതിനോടകം 6856 പേർക്ക് മാത്രമാണ് വിയറ്റ്നാമിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 47 പേർ മരിച്ചു. കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തെ വിജയകരമായി അതിജീവിച്ച വിയറ്റ്നാമിൽ നിലവിൽ കേസുകൾ ഉയരുന്നതാണ് കാഴ്ച. ഈ വർഷം ഏപ്രിലിന് ശേഷം പുതിയ രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഇതിനോടകം ഏഴ് കോവിഡ് വകഭേദങ്ങളിൽ വിയറ്റ്നാമിൽ സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്
മറ്റ് കൊവിഡ് വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ പടരുന്നതാണ് പുതിയ വൈറസിന്‍റെ രീതി. അത്യന്തം അപകടകരമായ വൈറസാണ് ഇതെന്നാണ് വിയറ്റ്‌നാം ആരോഗ്യമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്.