കോവിഡ് പ്രതിരോധം; 11 കോടിയിലേറെ രൂപ സമാഹരിച്ച് കോലിയും അനുഷ്‌കയും
ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായമേകാൻ നടത്തിയ ധനസമാഹരണത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയും ചേർന്ന് സമാഹരിച്ചത് 11 കോടിയിലേറെ രൂപ.കോവിഡ് രോഗികൾക്ക് ഓക്സിജൻ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ എത്തിക്കാനാണ് ഈ പണം ചെലവഴിക്കും
വെള്ളിയാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. പൊതുസമൂഹത്തിൽ നിന്ന് പണം സമാഹരിക്കുന്ന കീറ്റോ പ്ലാറ്റ്ഫോം വഴിയായിരുന്നു ഇവരുടെ പ്രവർത്തനം. ‘ഇൻ ദിസ് ടുഗെദർ’ എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയ ക്യാമ്പെയ്ന് തുടക്കമിട്ട കോലിയും അനുഷ്കയും ചേർന്ന് 11,39,11,820 രൂപയാണ് സമാഹരിച്ചത്.