വിവാഹത്തെത്തുടർന്ന് വേർപിരിയേണ്ടിവരുമെന്ന ദുഃഖം കാരണം ഇരട്ട സഹോദരിമാർ ആത്മഹത്യചെയ്തു

മൈസൂരു: വിവാഹത്തെത്തുടർന്ന് വേർപിരിയേണ്ടിവരുമെന്ന ദുഃഖം കാരണം ഇരട്ട സഹോദരിമാർ ആത്മഹത്യചെയ്തു. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലുള്ള ഹുനസനഹള്ളിയിലാണ് സംഭവം. സുരേഷ് യശോദ ദമ്പതികളുടെ മക്കളായ ദീപിക (19), ദിവ്യ (19) എന്നിവരാണ് ജീവനൊടുക്കിയത്.

ഇരുവരും വളരെ അടുപ്പത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. രണ്ടുവ്യത്യസ്ത കുടുംബങ്ങളിലേക്ക് ഇവരെ വിവാഹം ചെയ്തയക്കാൻ രക്ഷിതാക്കൾ ആലോചന നടത്തുകയായിരുന്നു. ഇതോടെ വേർപിരിയേണ്ടിവരുമെന്ന ദുഃഖം കാരണം ഇവർ തൂങ്ങിമരിക്കുകയായിരുന്നു.