വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ

കണിച്ചാറിൽ വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചാണപ്പാറ സ്വദേശി ലിജേഷ്(26)നെയാണ് കേളകം പോലീസ് അറസ്റ്റു ചെയ്തത്.

അവിവാഹിതയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രതി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു.
പെൺകുട്ടി കഴിഞ്ഞ മാസം കുഞ്ഞിന് ജന്മം നൽകി. ആസ്പത്രി അധികൃതർ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഇന്ന് കേളകം പോലീസ് അറസ്റ്റു ചെയ്ത് കൂത്തുപറമ്പ് കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.