വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.

പ​യ്യ​ന്നൂ​ർ : വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പ​യ്യ​ന്നൂ​ർ സ്വദേശി നി​ശാ​ന്ത്(36)​ ആണ് അറസ്റ്റിലായത്. സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാൾ ആ​ല​ക്കോ​ട് ഉ​ദ​യ​ഗി​രി​ സ്വദേശിനിയായ യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു എന്നാണ് പരാതി.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് കേസിനായ്പദമായ സം​ഭ​വം. ഭ​ർ​തൃ​മ​തി​യാ​യ ഇ​രു​പ​ത്താ​റു​കാ​രി​ ബസ് ഡ്രൈവറായ നിശാന്തുമായി പ്രണയത്തിലായി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെയാണ് ഇരുവരും പ​രി​ച​യ​പ്പെ​ട്ടത്. ഒ​രു​കു​ട്ടി​യു​ടെ അ​മ്മ​കൂ​ടി​യാ​യ യു​വ​തി​യെ നിശാന്ത് പ്ര​ലോ​ഭി​പ്പി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​യ്യ​ന്നൂ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ റോ​ഡി​ലെ ലോ​ഡ്ജി​ലെ​ത്തി​ച്ച് പീഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​.

എന്നാൽ, ശാരീരിക ബന്ധത്തിന് ശേഷം യുവാവ് തന്നിൽ നിന്നും അകലുന്നുവെന്ന് മനസ്സിലാക്കിയ യുവതി ഇ​യാ​ൾ​ക്കെ​തി​രെ ആ​ല​ക്കോ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കുകയായിരുന്നു. ​സം​ഭ​വം ന​ട​ന്ന​ത് പ​യ്യ​ന്നൂ​രി​ലാ​യ​തി​നാ​ൽ ആ​ല​ക്കോ​ട് പോ​ലീ​സ് പ​യ്യ​ന്നൂ​ർ പോ​ലി​സി​ന് കേ​സ് കൈ​മാ​റു​ക​യാ​യി​രു​ന്നു.​

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് പ​യ്യ​ന്നൂ​ർ സ്‌​റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ മ​ഹേ​ഷ് കെ.​നാ​യ​രു​ടെ നി​ർ​ദേശ പ്ര​കാ​രം എ​സ്‌​ഐ ഉ​ണ്ണി​കൃ​ഷ്ണ​ൻറെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പെ​രു​മ്പ​യി​ൽ​നി​ന്നു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.