വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാം

ഐ എച്ച് ആർ ഡി ജൂലൈയിൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ്, യോഗ്യത യഥാക്രമം:പിജിഡിസിഐ-ബിരുദം, ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ: എസ് എസ് എൽ സി, ഡിസിഎ-പ്ലസ് ടു, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്-എസ് എസ് എൽ സി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്-പ്ലസ് ടു, പി ജി ഡിപ്ലോമ ഇൻ ഓഡിയോ എൻജിനീയറിംഗ്-ബിരുദം, പി ജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആൻഡ് സെക്യൂരിറ്റി -എം ടെക്/ബി ടെക്/എം.സി.എ/ ബിഎസ്സി/എംഎസ്സി/ ബിസിഎ, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോ മെഡിക്കൽ എൻജിനീയറിംഗ്-ഇലക്ട്രോണിക്സ്, അനുബന്ധ വിഷയങ്ങളിൽ ബിരുദം/ത്രിവത്സര ഡിപ്ലോമ, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്മെന്റ്-ബിരുദം/ത്രിവത്സര ഡിപ്ലോമ, പി ജി ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ-എംടെക്/ബിടെക്/എംഎസ്സി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്പ്യൂട്ടർ നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷൻ-സി ഒ ആൻഡ് പി എ/കമ്പ്യൂട്ടർ/ഇലക്ട്രോണിക്്സ്/ഇലക്ട്രിക്കൽ വിഷയത്തിൽ ബി.ടെക്/ത്രിവത്സര ഡിപ്ലോമ. എസ് സി/എസ് ടി മറ്റ് പിന്നോക്ക വിദ്യാർഥികൾക്ക്് പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. അപേക്ഷാഫോറം www.ihrd.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച ഫോം രജിസ്ട്രേഷൻ ഫീസായ 150 രൂപ (എസ് സി/എസ് ടി വിഭാഗങ്ങൾക്ക് 100) ഡി ഡി സഹിതം ജൂലൈ 15ന്് വൈകിട്ട് നാല് മണിക്ക് മുമ്പ് അതത് സ്ഥാപന മേധാവികൾക്ക് സമർപ്പിക്കണം.