വിസ്മയ കേസിൽ വിധി ഇന്ന്

വിസ്‌‌മയയെ ഭർതൃ​വീട്ടിൽ ആത്മഹത്യചെയ്‌ത നിലയിൽ കണ്ടെത്തിയ കേസിൽ തിങ്കളാഴ്‌ച വിധി പറയും. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജി കെ എൻ സുജിത്താണ്‌ വിധി പറയുക. മോട്ടോർ വാഹനവകുപ്പ്‌ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ്‌ കിരൺ കുമാറാണ്‌ കേസിലെ പ്രതി. സ്‌ത്രീധനമരണം, സ്‌ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, ദേഹോപദ്രവമേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്‌ത്രീധന നിരോധന നിയമത്തിലെ സ്‌ത്രീധനം ആവശ്യപ്പെടൽ, സ്വീകരിക്കൽ എന്നീ വകുപ്പുകളാണ്‌ പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്‌.

കേസിൽ 42 സാക്ഷികളെ വിസ്‌തരിച്ചു. 120 രേഖയും 12 തൊണ്ടി മുതലും പരിശോധിച്ചു. വിസ്‌‌മയയെ ഭർത്താവ്‌ കിരൺകുമാറിന്റെ പോരുവഴി അമ്പലത്തുംഭാഗത്തെ വീട്ടിലെ ശുചിമുറിയുടെ ജനാലയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്‌ 2021 ജൂൺ 21ന്‌ പുലർച്ചെ 3.30നാണ്‌. സംഭവത്തെത്തുടർന്ന്‌ കിരൺകുമാറിനെ സർക്കാർ ജോലിയിൽനിന്ന്‌ പിരിച്ചുവിട്ടിരുന്നു