വിസ്മയയുടെ കേസുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺകുമാറിന്റെ ബാങ്ക് അക്കൗണ്ട് പോലീസ് മരവിപ്പിച്ചു.

കൊല്ലം: വിസ്മയയുടെ കേസുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺകുമാറിന്റെ ബാങ്ക് അക്കൗണ്ട് പോലീസ് മരവിപ്പിച്ചു. വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറും പോലീസ് സീൽ ചെയ്തിട്ടുണ്ട്

വിസ്മയയുടെ കുടുംബം നൽകിയ കാറും സ്വർണവും കേസിലെ തൊണ്ടിമുതലാകുമെന്നാണ് പോലീസ് നൽകുന്ന വിവരം. കേസിൽ വിസ്മയയുടെ സുഹൃത്തുക്കളിൽനിന്ന് മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

കിരൺകുമാറിനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷയും ഇന്ന് കോടതിയിൽ സമർപ്പിക്കും. കേസിൽ കൂടുതൽ ചോദ്യംചെയ്യലും തെളിവെടുപ്പും ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാകും കസ്റ്റഡി അപേക്ഷ സമർപ്പിക്കുക.