വിസ്മയയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്, പരാതിയുമായി ബന്ധുക്കൾ

വിസ്മയയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് സൗഹൃദം ക്ഷണിച്ചുകൊണ്ടുള്ള സന്ദേശം അയച്ചതായി പരാതി. വിസ്മയ വിജിത്തിൻറെ എന്ന പേരിലാണ് അക്കൗണ്ട്. വിസ്മയയുടെ ഫോട്ടോ ഉപയോഗിച്ച് പ്രൊഫൈൽ ഉണ്ടാക്കി സുഹൃത്തുക്കളെ ക്ഷണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കൊല്ലം റൂറൽ എസ്.പിയെ സമീപിച്ചു. കെബി രവിക്കാണ് പരാതി നൽകിയത്.
ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പരാതി നൽകിയത്. സൈബർ സെൽ വഴി അന്വേഷണം നടത്തുമെന്ന് റൂറൽ എസ്.പി പറഞ്ഞു.