വിസ്മയ കേസ്; താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കിരൺ കുമാർ
വിസ്മയ കേസിൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കോടതിക്ക് വസ്തുതകൾ ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും കേസിലെ പ്രതി കിരൺ കുമാർ. പുറത്തുവന്ന ഡിജിറ്റൽ തെളിവുകളിൽ പകുതി മാത്രമേ ഉള്ളൂവെന്നും വിസ്മയ എന്തിനാണ് കരയുന്നത് എന്നതുൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും കോടതി കേൾക്കുകയും ബോധ്യപ്പെടുകയും ചെയ്തുവെന്നും മകൻ നിരപരാധിയാണെന്നും അനുകൂല വിധി ലഭിക്കുമെന്നും കിരണിന്റെ അച്ഛൻ സദാശിവൻ പിള്ള പറഞ്ഞു.
എല്ലാ ഡിജിറ്റൽ തെളിവുകളും കട്ട് ചെയ്ത് ഇടുന്നുവെന്നും ഒരു കംപ്ലീറ്റ് ഓഡിയോ ഉണ്ടെന്നും അതും പ്രചരിക്കുന്നുണ്ട്, കോടതി അത് കേട്ടുവെന്നും കിരണ് പറഞ്ഞു.
ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. നിരപരാധികളാണ്. 150 ശതമാനം പ്രതീക്ഷയുണ്ട്. ഡിജിറ്റൽ പ്രൂഫിനെക്കുറിച്ച് ഒന്നും പറയാൻ ഞാൻ അർഹനല്ലെന്നും ത്രിവിക്രമൻ പറഞ്ഞു. അതുകൊണ്ട് ഞാൻ എപ്പോഴും എൻറെ മകനൊപ്പമാണെന്നും സദാശിവൻ പറഞ്ഞു.