വിസ്മയ കേസ് ; വിധിയില്‍ തൃപ്തർ

വിസ്മയ കേസിലെ പ്രതി കിരൺ കുമാറിനെതിരായ വിധിയിൽ തൃപതനെന്നു സർക്കാർ അഭിഭാഷകനും അനേഷണ സംഘവും. സ്ത്രീധനമെന്ന സാമൂഹിക തിൻമയ്ക്കെതിരെയായിരുന്നു പോരാട്ടം. ശിക്ഷ വിധി സമൂഹത്തിനുള്ള മുന്നറിയിപ്പാണെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രതികരണം. ഇത് സമൂഹത്തിനുള്ള സന്ദേശമാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ കൂട്ടിച്ചേർത്തു.

ഇതുംകൂടി വായിക്കുക: ഈ ബെൻസ് ലേലത്തിൽ 1108 കോടി രൂപയ്ക്ക് വിറ്റു; ലോകത്തിലെ ഏറ്റവും വിലകൂടിയ കാർ…

അതേസമയം, പ്രതികൾക്ക് നൽകിയ ശിക്ഷ കുറച്ചതായി വിസ്മയയുടെ അമ്മ സജിത പറഞ്ഞു. ഒരു ജീവപര്യന്തം ശിക്ഷ പ്രതീക്ഷിച്ചിരുന്നു. വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും സജിത മഠത്തിൽ പറഞ്ഞു. “അവസാനം വരെ ഞാൻ അവളോടൊപ്പമുണ്ടായിരുന്നു, എൻറെ മകൾ വളരെയധികം പീഡനം അനുഭവിച്ചിട്ടുണ്ട്,” അവർ പറഞ്ഞു.