വിസ്മയ കേസ്; വിധിയിൽ നിരാശ,ഹൈക്കോടതിയെ സമീപിക്കുമെന്ന് കിരൺകുമാറിന്റെ അഭിഭാഷകൻ

വിസ്മയ കേസിൽ കിരൺ കുമാറിനെ ശിക്ഷിച്ച കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. വിധിയിൽ നിരാശയും വിയോജിപ്പുമുണ്ട്. ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം. വിധിക്ക് മുമ്പ് കിരണ് കുമാറിന്റെ അഭിഭാഷകൻ വളരെ ആത്മവിശ്വാസത്തിലായിരുന്നു. തെളിവ് നിയമപ്രകാരം ഡിജിറ്റൽ സാമഗ്രികൾ തെളിവല്ലെന്ന് അവകാശപ്പെട്ട് പ്രതാപചന്ദ്രൻ പിള്ള രംഗത്തെത്തിയിരുന്നു. തെളിവാകണമെങ്കിൽ പല പ്രതിബന്ധങ്ങളും മറികടന്ന് നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.