വിസ്മയ കേസ്; വിധിയിൽ സന്തോഷമുണ്ടെന്ന് വിസ്മയയുടെ അമ്മ

കിരൺ കുമാർ കുറ്റക്കാരനാണെന്ന കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് വിസ്മയയുടെ അമ്മ. സംഭവങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ സഹായിച്ച മാധ്യമങ്ങൾക്ക് നന്ദി പറയുന്നുവെന്നും ഈ സാഹചര്യത്തിൽ കൂടുതൽ ഒന്നും പറയാനാകില്ലെന്നും വിസ്മയയുടെ അമ്മ പ്രതികരിച്ചു.

വിസ്മയ കേസിൽ കിരണ് കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ഐപിസി 306, 498, 498 എ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷയുടെ അളവ് നാളെ പുറപ്പെടുവിക്കും.

‘വിസ്മയ കരയുന്നത് എന്തുകൊണ്ടാണെന്ന് കോടതി കേട്ടിട്ടുണ്ട്’- പ്രതി കിരണ് കുമാർ