വി.കെ. ഇബ്രാഹിംകുഞ്ഞിൻ്റെ റിമാൻഡ് കാലാവധി നീട്ടി
മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് റിമാൻഡിൽ തുടരും. ഇബ്രാഹിംകുഞ്ഞിന്റെ റിമാൻഡ് കാലാവധി മൂവാറ്റുപുഴ വിജിലൻസ് കോടതി രണ്ടാഴ്ച കൂടി നീട്ടി. നിലവിൽ കഴിയുന്ന ലേക്ക്ഷോർ ആശുപത്രിയിൽ തന്നെ ഇബ്രാഹിംകുഞ്ഞ് തുടരും.
നവംബർ മുപ്പതിന് പ്രത്യേക അനുമതിയോടെ വിജിലൻസ് ഉദ്യോഗസ്ഥർ ലേക്ക് ഷോർ ആശുപത്രിയിൽവെച്ച് ചോദ്യം ചെയ്തതിന്റെ റിപ്പോർട്ട് ഇന്ന് കോടതി പരിഗണിച്ചു. ഈ റിപ്പോർട്ടിനൊപ്പമാണ് ഇബ്രാഹിംകുഞ്ഞിനെ തുടർന്നും ചോദ്യം ചെയ്യണമെന്ന ആവശ്യം വിജിലൻസ് മുന്നോട്ടുവെച്ചത്.
ജയിൽ സൂപ്രണ്ടിന്റെ ഫോണിലൂടെ വീഡിയോ കോളിലൂടെ ഇബ്രാഹിംകുഞ്ഞുമായി സംസാരിച്ചു. ആരോഗ്യസ്ഥിതി മോശമാണെന്ന് കോടതി മനസ്സിലാക്കി. നാളെ കീമോ തെറാപ്പി ചെയ്യേണ്ടതുണ്ടെന്ന് മനസ്സിലാക്കിയതിന്റെയും അടിസ്ഥാനത്തിൽ റിമാൻഡ് കാലാവധി നീട്ടുകയായിരുന്നു.
.