വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് രമേശ് ചെന്നിത്തല.

ആലപ്പുഴ: വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം ഞങ്ങൾ എല്ലാവരും അംഗീകരിക്കുന്നു

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ചെയ്യാൻ കഴിയാവുന്ന കാര്യങ്ങൾ എല്ലാം ചെയ്തെന്ന് എന്ന് രമേശ് ചെന്നിത്തല. തൻറെ പ്രവർത്തനങ്ങൾ ജനം വിലയിരുത്തട്ടെ . പിണറായി വിജയൻ്റെ സർട്ടിഫിക്കറ്റ് വേണ്ട. ഹരിപ്പാട്ടെ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കും.ഏറെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലുടെയാണ് കോൺഗ്രസും യുഡിഎഫും കടന്ന് പോകുന്നത്. തോൽവികളിൽ നിന്ന് കരകയറി തിരിച്ച് വരവിനുള്ള പാതയൊരുക്കാൻ വിഡി സതീശന് പിന്നിൽ എല്ലാവരും ഒരു മനസ്സോടെ അണിനിരക്കണം.

കോൺഗ്രസിനേയും യുഡിഎഫിനേയും നയിക്കാൻ വിഡി സതീശന് എല്ലാ പിന്തുണയും നൽകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത ഹൈക്കമാന്റ് തീരുമാനത്തിന് ശേഷം ആലപ്പുഴയിൽ നടത്തിയ ആദ്യ പ്രതികരണത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.